Tuesday, January 6, 2009

വികാരി അച്ഛന്‍

വികാരി അച്ഛന്‍

സമയം പത്തു മണി ആകുന്നത്തെ ഉള്ളു . പതിവുപോലെ കുട്ടികള്‍ അന്നും ക്ലാസിലെത്തി. എന്‍റെ ക്ലാസ്സ് ആരംഭിക്കാന്‍ ഇനിയും അര മണിക്കൂര്‍ കുടി ഉണ്ട്.

എന്നും ലേറ്റ് ആയി ക്ലാസില്‍ എത്തുന്ന കുട്ടികളും ഇന്നു നേരത്തെ എത്തി. അടുത്തുള്ള ഒരു പട്ടിണി ചായ കടയില്‍ നിന്നും ഒരു ചായ വെള്ളം കുടിക്കാം എന്ന് കരുതി ഞാനും മറ്റൊരു സാറും കൂടി പുറത്തേക്കിറങ്ങി. ആ ചായകടയില്‍ ചായ കുടിക്കല്‍ പേരിനുമാത്രമാണ്. ഇന്ത്യ അമേരിക്ക ആണവ കരാര്‍ മുതല്‍ പ്രാദേശിക വാര്‍ത്തകള്‍ വരെ അവിടെ ഇരുന്നാല്‍ തല്‍സമയം കേള്‍ക്കാം.

എന്നും വാര്‍ത്തകള്‍ വയിക്കാറ് ഒരു പണിയും ഇല്ലാത്ത വാസു ഏട്ടനാണ്. ബാക്കി ഉള്ള ആളുകള്‍ ചര്‍ച്ചയില്‍ സജീവ പങ്കാളികള്‍ ആകും.

'അല്ല മാഷേ ഇന്നെന്താ രാവിലെ തന്നെ ഒരു ചായ കുടി.....' വാസു ഏട്ടന്‍ ഞങ്ങള്‍ക്ക് ഇട്ടു പണി തരുന്നത്തിന്‍റെ ലക്ഷണം കണ്ട എന്‍റെ സഹ അധ്യാപകന്‍ ഒരു പാര തിരിച്ചു വെച്ചു,.

'ഈ കോടതി ഒക്കെ ഇങ്ങനെ ചെയ്താ എന്താ വാസു പറയുക '

' ഇങ്ങള് ഏത് കാര്യ പറേന്നെ മാഷേ?'

'അല്ല വാസു അഭയ കേസില്‍ കോടതി പറഞ്ഞതു വായിച്ചില്ലേ '

'ഓ അക്കാര്യം ഞാനിപ്പോ പറഞ്ഞതല്ലേ മാഷേ '

' ഈ കോടതീനെ ഒന്നും ബിസ്വസിക്കാന്‍ പറ്റൂല മാഷേ ..' അവിടുത്തെ ഒരു പ്രാദേശിക ന്യൂസ് ആയ നാണു ഏട്ടന്‍ പറഞ്ഞു

'അല്ല മാഷേ ഓളെ കൊന്നത് അയ്യച്ചനും ആ സെഫി യും തന്നെയാ അല്ലെ..'

'അങ്ങനെ പറയുന്നു. ' ഞങ്ങള്‍ പക്ഷം ചേരാതെ പറഞ്ഞു.

'ആടെ വേറെ പലതും നടക്കുന്നുണ്ടേ .... ' വാസുവിന് ധൃതി കൂടിയോ എന്ന് തോന്നി.

'എന്താ വാസു ഏട്ടാ ഇങ്ങള്‍ അങ്ങനെ പറഞ്ഞെ ......' അറിയാനുള്ള ആവേശം നാണു ഏട്ടന്‍റെ ചായ ഗ്ലാസ് കാലിയാക്കി.

'അയ്യാ എനക്കത് പറയാന്‍ തന്നെ കൊറവ ... രാത്രി അഭയ നോക്കുമ്പോ സെഫി ന്‍റെ തിരുവസ്ത്രം കണ്ടില്ല പോലും. പിന്നെ നൂക്കുമ്പോ കൊട്ടൂരച്ചന്‍ കൊട്ട് മാത്രല്ല സെഫി ന്‍റെ തിരുവസ്ത്രോം ഉരി പിടിച്ചു നിക്കുവാ പോലും '

'പടച്ചോനെ പിന്നാ അഭയേനെ വെറുതെ വിട്ടാ ഓള് പൊറത്ത് പറയൂലെ '

'അതല്ലേ നാണു ഏട്ടാ സെഫി തല അടിച്ച് പൊട്ടിച്ചേ ..... '

'ഈ അച്ചമ്മര്‍ക്ക് കല്യാണം കഴിചൂടല്ലോ വാസു ഏട്ടാ' നാണു ന്‍റെ സംശയം.

'അത് പറ്റൂല പക്ഷെ ഒലിക്കും വികാരം ഉണ്ടാവൂലെ ... അതോണ്ടല്ലേ നാണു ഇവരെ വികാരി അച്ഛന്‍ എന്ന് വിളിക്കുന്നെ '

ഞാനും എന്‍റെ സഹ അധ്യാപകനും പരസ്പരം നോക്കി... തിരിച്ചു കോളെജിലേക്ക് നടന്നു...

അതുവരെ പിടിച്ചു നിര്‍ത്തിയ ചിരി ഞങ്ങള്‍ പങ്കു വെച്ചു...

ഇതൊന്നും അറിയാതെ മലയാളം ക്ലാസില്‍ ജോസെഫ് മാഷ്‌ ഉറക്കെ പഠിപ്പിക്കുന്നു....

"ചെയ്തോരബദ്ധം ഇന്നത്തെ ആചാരമകാം നാളത്തെ ശാസ്ത്രമാതകാം ....."

Saturday, January 3, 2009

തമിഴ് പുലി

തമിഴ് പുലി

രാവിലെ പത്രം വായിക്കുന്ന ഒരു പണിയും ഇല്ലാത്ത കുഞ്ഞിരാമന്‍ അന്ത്രുക്കാക്ക യുടെ കടയില്‍ ഇരുന്നു വാചകം അടിക്കുന്നു. 'കേട്ടോ അന്ത്രുക്ക... പുലീനെ പിടിക്കാന്‍ സൈന്യം ഇറങ്ങി പോലും... പടച്ചോനെ .. ഒലെ കയ്യില് എത്ര തോക്കാ.. '

' ഇയ്യെന്താ പറേന്നെ കുഞ്ഞിരമാ... സൈന്യോ.....'

'അതെന്നെ ഒലെ കയിമ്മല് പീരങ്കീം , വിമാനോം ഒക്കെ എണ്ടെ

'ജ്ജ് അതൊന്ന് ബായിക്ക് പഹയാ.. '

'ശ്രീ ലങ്കയില്‍തമിഴ് പുലികളുമായി സൈന്യം ഏറ്റുമുട്ടുന്നു '

'അള്ളാ തമിഴ് പറയുന്ന പുലിയോ ,

'അതെന്ന് ആ പുലികള് പണ്ട് ഇന്ത്യേലും ബന്നതല്ലേ ,നല്ല അസ്സലായിട്ട്‌ ആ ജന്തുക്കള് തമിഴ് പറയൂന്ന് , ഇമ്മളെ കുമാരന്‍ കേട്ടതല്ലേ '

ന്നാ പിന്നെ ഒന്നും പറയണ്ട കുഞ്ഞി രാമാ , തോക്കും പീരങ്കീം വേണ്ടിവരും

'നോക്കണേ അന്ത്രുക്കാ കാലം പോയൊരു പോക്ക് '